” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എറണാകുളത്ത് ആരംഭിച്ചു

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് ” വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു.
നടൻ ദേവ് മോഹൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത എഴുത്തുകാരൻ പി എഫ് മാത്യൂസ് ആദ്യ ക്ലാപ്പടിച്ചു.നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വിപിന്‍ദാസ് എഴുതുന്നു. ‘വാഴ’യുടെ രണ്ടാം ഭാഗത്തിൽ ഹാഷിറും ടീമും അമീൻ തുടങ്ങിയ ഒരു പറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു,അജു വർഗ്ഗീസ്, അരുൺ,അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന “വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിര്‍വ്വഹിക്കുന്നു.
സംഗീതം അങ്കിത് മേനോന്‍, എഡിറ്റര്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം,സൗണ്ട് ഡിസൈൻ-വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ ടെൻ ജി മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ്.
Story Highlights :“Vazha II – Biopic of Billion Bros” launched in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here