Advertisement

‘SKN40 കേരള യാത്രയിലൂടെ ട്വന്റിഫോര്‍ നടത്തുന്നത് മാതൃകാ പ്രവര്‍ത്തനം’; പ്രശംസിച്ച് അബിന്‍ വര്‍ക്കി

April 10, 2025
2 minutes Read

SKN40 കേരള യാത്രയിലൂടെ ട്വന്റിഫോര്‍ നടത്തുന്നത് മാതൃകാ പ്രവര്‍ത്തനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി.ജീവിത വിജയമാണ് ലഹരിയെന്ന് പൊതുസമൂഹത്തിന് കാണിച്ചു കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തനമാണ് ട്വന്റിഫോര്‍ നടത്തുന്നതെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.സൗദി ദമാമില്‍ ഒഐസിസി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: SKN40 കേരളയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു; ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ നൂറുകണക്കിന് ആളുകള്‍

ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ യുവജന സംഘടനകളും രാഷ്ട്രീയ സംഘടനകളും സാമൂഹ്യ സംഘടനകളോടുമൊപ്പം തന്നെ മാധ്യമ പ്രവര്‍ത്തകരും ഒക്കെ നടത്തുന്നത് കൂട്ടായ പ്രവര്‍ത്തനമാണ്. അതില്‍ ഏറ്റവും വലിയ മാതൃക തന്നെയാണ് ട്വന്റിഫോര്‍ ചാനല്‍ SKN40 എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ജീവിതമാണ് ലഹരി, ജീവിത വിജയമാണ് ലഹരി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീകണ്ഠന്‍ നായര്‍. ജീവിതത്തില്‍ പ്രൊഫഷനും നമ്മള്‍ ഏറ്റെടുക്കുന്ന ഉദ്യമവുമെല്ലാമാണ് ലഹരിയായി മാറേണ്ടതെന്ന് കേരളത്തിലെ യുവാക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്ന പരിപാടിയാണ് SKN40. കേരളത്തിലുടനീളം സഞ്ചരിച്ചുകൊണ്ട് ട്വന്റിഫോര്‍ ചാനല്‍ ലഹരിക്കെതിരായി നടത്തുന്ന ഈ പ്രതിരോധത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ എല്ലാ അഭിവാദ്യങ്ങളും നേരുന്നു – അബിന്‍ വര്‍ക്കി വ്യക്തമാക്കി.

അതേസമയം, SKN40 ജനകീയ യാത്രയ്ക്ക് മലപ്പുറം ജില്ലയില്‍ പ്രൗഢോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്.അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുന്നില്‍ വെച്ച് മുനവ്വറലി ശിഹാബ് തങ്ങളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. പെരിന്തല്‍മണ്ണയിലും മക്കരപ്പറമ്പിലുമായി നൂറുകണക്കിനാളുകള്‍ ഐക്യദാര്‍ഢ്യവുമായി അണിനിരന്നു. നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ച് വ്യാപാരി വ്യവസായ ഏകോപന സമിതിയും എക്‌സൈസ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായി. മക്കരപ്പറമ്പിലെ കുടുംബശ്രീ ഫെസ്റ്റിലെത്തിയപ്പോഴും നിരവധി പേര്‍ ഐക്യപ്പെട്ട് അണിചേര്‍ന്നു.

Story Highlights : Abin Varkey praises ‘Twenty-four’s SKN40 Kerala Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top