മുഖ്യമന്ത്രിക്ക് സുരക്ഷ; ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണം, 84 കടകൾക്ക് നോട്ടീസ്

മുഖ്യമന്ത്രിക്ക് സുരക്ഷക്ക് കച്ചവട വിലക്ക്. ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ നോട്ടീസ് നൽകി. നാളെ KPMS സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകൾ അടച്ചിടാൻ നിർദേശം നൽകിയത്. 84 കടകൾക്കാണ് നോട്ടീസ് നൽകിയത്. ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നൽകിയത്.
അതേസമയം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതമേലധ്യക്ഷന്‍മാരുടെ യോഗവും സര്‍വകക്ഷിയോഗവും വിളിച്ചു. ഏപ്രിൽ 16ന് രാവിലെ 11.30ന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കും. അന്ന് വൈകിട്ട് 3.30നാണ് സര്‍വകക്ഷിയോഗം. രണ്ട് യോഗങ്ങളും ഓണ്‍ലൈനായാണ് ചേരുക.
ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ വിവിധ വകുപ്പുകൾ വിപുലമായ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തികള്‍ വിശദീകരിച്ചു. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ വിദഗ്ധസമിതിയെ അറിയിക്കും. ചുരുങ്ങിയ കാലയളവില്‍ 2503 ലഹരി സോഴ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലഹരി എത്തിക്കുന്നവര്‍ക്കും, കടത്തുന്നവര്‍ക്കും എതിരായി കര്‍ശനമായ നടപടി ആണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
Story Highlights : alapuzha shops close for cm kpms programme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here