നുണകൾക്ക് മേൽ നുണകൾ; മുഖ്യമന്ത്രിക്കുള്ള മറുപടി കിരൺ റിജിജു മുനമ്പത്ത് നൽകും, രാജീവ് ചന്ദ്രശേഖർ

വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നുണകൾക്ക് മേൽ നുണകൾ പറഞ്ഞ് ഇനിയും മുനമ്പം ജനതയെ വഞ്ചിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി കള്ളം പറയുകയാണ് ചെയ്യുന്നത്. പകരം, അടിയന്തിരമായി മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രിക്കുള്ള മറുപടി പതിനഞ്ചാം തീയതി കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് നല്കുമെന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയത്.
വഖഫ് നിയമഭേദഗതി നിയമം വന്നത് കൊണ്ട് മുനമ്പത്തെ പ്രശ്നം അവസാനിക്കില്ല. ഇപ്പോൾ പാസ്സാക്കിയ ബില്ലിലെ ഏത് ക്ലോസാണ് മുനമ്പത്തെ വിഷയം പരിഹരിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ലെന്നും പുകമറ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കിട്ടുമോയെന്നാണ് ബിജെപി ചിന്തിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നടത്തിയ വിമർശനം.
Story Highlights : Kiren Rijiju will give his reply to the Chief Minister at the earliest, says Rajeev Chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here