Advertisement

വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

April 11, 2025
Google News 2 minutes Read

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. മലപ്പുറത്തിന് എതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിന് എതിരായി വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാർഷികാഘോഷമാണ് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടി. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, പി പ്രസാദ്, വി എൻ വാസവൻ എന്നിവരും പങ്കെടുക്കും. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി കടപ്പുറത്തെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുഴുവൻ സമയം അടച്ചിടണമെന്ന് പോലീസ് നോട്ടീസ് നൽകിയതും വിവാദമായി.

ചേർത്തലയിൽ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി വിട്ടു നിൽക്കണമെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. എസ്എൻഡിപി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കരിദിനാചരണം നടത്തും. കൊല്ലത്ത് എസ്എൻഡിപി യോഗം ആസ്ഥാനത്തേക്ക് ധർണ നടത്തുന്ന പ്രവർത്തകർ കഞ്ഞി വയ്പ്പ് സമരവും സംഘടിപ്പിക്കും.

Story Highlights : CM to felicitate SNDP’s Vellappally Natesan in Cherthala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here