Advertisement

മാസപ്പടിക്കേസ്: എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു

April 11, 2025
Google News 2 minutes Read
masappady

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് വിചാരണ കോടതി സ്വീകരിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസിൽ പ്രതികളായ വീണ അടക്കമുള്ളവർക്ക് സമൻസ് അയക്കുകയാണ് കോടതിയുടെ അടുത്ത നടപടി.

പ്രതികൾ കോടതിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. എസ്എഫ്ഐഒ തുടർ നടപടിയുമായി മുന്നോട്ട് പോകും. കുറ്റപത്രത്തിന്റെ പകർപ്പ് ഇ ഡിക്കും ലഭിക്കും .

Read Also: ‘കുടം കമഴ്ത്തിവെച്ച് വെള്ളം ഒഴുക്കുന്നത് പോലെയാണ് സർക്കാർ നിലപാടുകൾ’; മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ

മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് സിഎംആര്‍എലിന്റെ ഹര്‍ജികള്‍ മാറ്റിയിട്ടുണ്ട്. ഈമാസം ഇരുപത്തി ഒന്നിന് പുതിയ ബെഞ്ച് വാദം കേള്‍ക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ ശശിധരന്‍ കര്‍ത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്.

Story Highlights : Massappady case; Trial court accepts SFIO report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here