മോഹൻ ബഗാൻ ISL ചാമ്പ്യന്മാർ

രണ്ടാം ISL കിരീടം ചൂടി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾ തോൽപ്പിച്ചാണ് ബഗാൻ ചാമ്പ്യന്മാരായത്. ആദ്യം പിന്നിലായ ശേഷം തിരിച്ചടിച്ച് കയറി വന്ന ബഗാൻ കിരീടം നേടുകയായിരുന്നു.
കൊൽക്കത്തയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെ ബംഗളൂരു എഫ്‌സി ലീഡ് നേടി. ഈ ലീഡ് 20 മിനിറ്റോളം അവർക്ക് നിലനിർത്താനായി. എന്നാൽ 72-ാം മിനിറ്റിൽ ലഭിച്ച ഒരു പെനാൽറ്റിയിലൂടെ മോഹൻ ബഗാൻ സമനില ഗോൾ നേടി തിരിച്ചുവന്നു. കമ്മിംഗ്സ് ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്.
എക്സ്ട്രാ ടൈം തുടങ്ങി ആറാം മിനിറ്റിൽ (96-ാം മിനിറ്റ്) മക്ലാരനിലൂടെ മോഹൻ ബഗാൻ ലീഡ് നേടി. ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിൻ്റെ കാലുകൾക്കിടയിലൂടെയുള്ള ഒരു മികച്ച ഫിനിഷിലൂടെയാണ് മക്ലാരൻ ഗോൾ നേടിയത്. ഈ ഗോളിലൂടെയായിരുന്നു മോഹൻ ബഗാൻ വിജയം ഉറപ്പിച്ചത്.
Story Highlights : Mohun Bagan are ISL champions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here