‘മുഴുവന്‍ കടങ്ങളും വീട്ടുമെന്ന് ഉറപ്പ് നല്‍കി’ ; കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി എന്‍ എം വിജയന്റെ കുടുംബം

ആത്മഹത്യ ചെയ്ത ഡിസിസി പ്രസിഡന്റ് എന്‍എം വിജയന്റെ കുടുംബം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. എന്‍എം വിജയന്‍ സൂചിപ്പിച്ച മുഴുവന്‍ കടങ്ങളും വീട്ടുമെന്ന് ഉറപ്പ് ലഭിച്ചതായി കുടുംബം അറിയിച്ചു. ടി. സിദ്ധീഖ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. സാമ്പത്തിക ബാധ്യത തീര്‍ത്തു തരാമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം വാഗ്ദാനം ചെയ്തത്.
നേതൃത്വം ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് വാഗ്ദാനം ചെയ്ത നേതൃത്വം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
എല്ലാവരെയും ഫോണില്‍ വിളിച്ചിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ ആരും ഫോണ്‍ എടുത്തിരുന്നില്ലെന്നും എന്‍എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ലെന്നും പറഞ്ഞ ഡേറ്റുകള്‍ എല്ലാം കഴിഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബാധ്യത തീര്‍ത്തു തരാമെന്നാണ് നേതൃത്വം വാഗ്ദാനം ചെയ്തത്. സാമ്പത്തിക ബാധ്യത സംബന്ധിച്ച വിവരം സമിതിയെ അറിയിച്ചിരുന്നു. ഉപസമിതി അംഗങ്ങള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. തിരുവഞ്ചൂര്‍ മാത്രമാണ് ഫോണില്‍ എങ്കിലും സംസാരിക്കുന്നത്. നേതാക്കളെ നേരില്‍ കണ്ടു പരാതി പറയാന്‍ ആണ് ഓഫീസ് ഉദ്ഘാടന വേദിയില്‍ എത്തിയതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
Story Highlights : NM Vijayan’s family holds talks with Congress leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here