വഖഫ് സമരത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം; ‘സമുദായത്തിന് തിരിച്ചടി ഉണ്ടാക്കും’; സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം മുഖപത്രം. വഖഫ് നിയമഭേഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ സോളിഡാരിറ്റിയും, എസ്ഐഒയും നടത്തുന്ന പ്രതിഷേധങ്ങൾ സമുദായത്തിന് തിരിച്ചടി ഉണ്ടാക്കും. യഥാർത്ഥ വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് സിറാജ് മുഖപ്രസംഗത്തിലെ വിമർശനം.
വഖഫ് സംരക്ഷണത്തിന്, തീവ്രവാദ കാഴ്ചപ്പാടുള്ള ബ്രദർ ഹുഡുമായി എന്ത് ബന്ധമെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു. മതേതര ഇന്ത്യയിൽ, സൗദി അറേബ്യ ഉൾപ്പെടെ കരിമ്പട്ടിയിൽപ്പെടുത്തിയ ബ്രദർ ഹുഡിന് എന്ത് പ്രസക്തിയെന്നും ഇത്തരം പ്രതിഷേധം മുസ്ലിം ഇതര സംഘടനകളെ പ്രതിഷേധത്തിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുമെന്നും സിറാജിലെ മുഖപ്രസംഗത്തിൽ പറയുന്നു. യുവജന -വിദ്യാർത്ഥി സംഘടനകളെ ജമാഅത്തെ ഇസ്ലാമി കയറൂരി വിടുന്നുവെന്ന് വിമർശനം.
Read Also: തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ?; സഹായിച്ചവരെ തേടി എൻഐഎ
തീവ്രവാദ കാഴ്ചപ്പാടാണ് ബ്രദർഹുഡ് മുന്നോട്ടുവെക്കുന്നത്. ആ ആശയങ്ങളെ ജനാധിപത്യ രാജ്യത്ത് വളർത്തിയെടുക്കുന്നതിന് എന്ത് പ്രസക്തിയാണെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. മറ്റുള്ളവർക്ക് വിമർശിക്കാനുള്ള സാഹചര്യം ജമാഅത്തെ ഇസ്ലാമി ഒരുക്കി നൽകുകയാണ് ചെയ്തിരിക്കുന്നതെന്ന വിമർശനവും സിറാജിൽ ഉണ്ട്.
യഥാർത്ഥ വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാൻ ആണ് നീക്കം എന്നും സിറാജിലെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. കഴിഞ്ഞദിവസമാണ് കരിപ്പൂർ വിമാനത്താവളത്തിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടന്നത്. ഇതിനിടെയാണ് ബ്രദർഹുഡ് നേതാക്കളുടെ ചിത്രങ്ങൾ പ്രതിഷേധത്തിൽ ഉയർന്നത്. ഇതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് എപി വിഭാഗം വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Story Highlights : Siraj Editorial against Solidarity protest against Waqf bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here