യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു; വലഞ്ഞ് ഉപയോക്താക്കള്‍

രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കള്‍. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.29 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഇന്ന് രാവിലെ മുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപയോക്താക്കള്‍ക്ക് പ്രയാസം അനുഭവപ്പെട്ടത്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകളാണ് തടസപ്പെട്ടത്. ഉച്ചയോടെ ഇടപാടുകളില്‍ തടസം നേരിട്ടതുമായി ബന്ധപ്പെട്ട് 1168 പരാതികളാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന് ലഭിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യു പി ഐ ഇടപാടുകള്‍ വ്യാപകമായി തടസപ്പെട്ടത്. അതേസമയം തകരാറിലായ യുപിഐ സേവനങ്ങള്‍ പലയിടത്തും ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Story Highlights : UPI outage: Several users say transactions failing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here