കോഴിക്കോട് 15കാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി; 11 കാരൻ ദൃശ്യങ്ങൾ പകർത്തിയെന്ന് മൊഴി

കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.
കൗൺസിലിങ്ങിനിടെ പെൺകുട്ടി വിവരം പുറത്തു പറയുകയായിരുന്നു. ആരോപണ വിധേയരായ വിദ്യാർഥികളോട് ചൊവ്വാഴ്ച ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. കുറ്റാരോപിതരായ ഒരാളുടെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
Read Also: മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
11കാരന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ പക്കല്‍ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് നടന്ന സംഭവങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പിന്നാലെ പൊലീസില്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : 15-year-old girl was molested by her friends in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here