Advertisement

ഇമ്പാക്ട് പ്ലേയറായി കരുൺ നായർ വെടിക്കെട്ട്; മുംബൈയുടെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാൻ ഡൽഹി

April 13, 2025
1 minute Read

ഐപിഎല്ലില്‍ മുംബൈക്കെതിരെ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഇമ്പാക്ട് പ്ലേയറായി എത്തിയ കരുൺ നായർ വെടിക്കെട്ടിൽ ഡൽഹി 6 ഓവറിൽ 72/ 1 റൺസ് എന്ന നിലയിലാണ്. കരുൺ നായർ 21 പന്തിൽ 50 റൺസുമായി ക്രീസിൽ ഉണ്ട്. 8 ഫോറും 2 സിക്‌സും നേടി. അഭിഷേക് പോറൽ 16 റൺസുമായി ക്രീസിൽ ഉണ്ട്. ജൈക് ഫ്രാസർ മ്കഗർകിന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. മുംബൈക്ക് വേണ്ടി തിലക് വര്‍മ (33 പന്തില്‍ 59) അര്‍ധ സെഞ്ചുറി നേടി.

സൂര്യകുമാര്‍ യാദവ് (40), റിയാന്‍ റിക്കിള്‍ട്ടണ്‍ (41) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മുംബൈക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. സൂര്യ – തിലക് സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. 14-ാം ഓവറില്‍ സൂര്യയെ കുല്‍ദീപ് പുറത്താക്കി. നമന്‍ ധിര്‍ പുറത്താവാതെ നേടിയ 38 റണ്‍സാണ് മുംബൈയെ 200 കടത്തിയത്. നമന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമുണ്ടായിരുന്നു.

Story Highlights : karun nair fifty against mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top