പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്ലറ്റിൽ ബാലികയെ ക്യൂവിൽ നിർത്തി

പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിയിൽ നിർത്തി ബന്ധു. പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിർത്തിയത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയെ പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്ലറ്റിന്റെ പ്രീമിയം കൗണ്ടറിൽ പെൺകുട്ടിയെ ക്യൂ നിർത്തിയത്. ക്യൂവിൽ ഉണ്ടായിരുന്നവർ പ്രശ്നമുണ്ടാക്കിയിട്ടും കൂടെയുണ്ടായിരുന്നയാൾ ക്യൂവിൽ നിന്ന് പെൺകുട്ടിയെ മാറ്റാൻ തയാറായില്ല. ക്യൂവിൽ ഉണ്ടായിരുന്ന മാറ്റൊരാൾ എടുത്തിരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ പെൺകുട്ടിയെയും കൂടെ വന്നയാളിനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
Story Highlights : Relative kept a girl in queue at the Bevco outlet in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here