‘ബഹിരാകാശത്തെ ലേഡീസ് ഒൺലി ട്രിപ്പ്’; ബ്ലൂ ഒറിജിൻ എൻ എസ് 31 ദൗത്യം പൂർത്തിയാക്കി

സ്പേസ് ടൂറിസത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രമായി നടത്തിയ ബഹിരാകാശ യാത്ര പൂർത്തിയായി. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എൻ എസ് 31 പേടകത്തിലായിരുന്നു യാത്ര.
വിഖ്യാത പോപ് ഗായിക കാത്തി പെറി, അമേരിക്കൻ പത്രപ്രവർത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്ലിന്‍, ബോസോസിന്റെ കാമുകിയും മാധ്യമ പ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസ് എന്നിവരടക്കം ആറ് യാത്രികർ ഉൾപ്പെട്ട സംഘമായിരുന്നു യാത്ര പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
The Blue Origin all-female crew, including Katy Perry, have launched into Space. pic.twitter.com/18Oo6GAnOa
— Pop Base (@PopBase) April 14, 2025
Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യംവിട്ട മെഹുൽ ചോക്സി അറസ്റ്റിൽ
പത്ത് മിനിറ്റ് മാത്രം നീണ്ട ദൗത്യം, ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റിൽ ചിലവഴിച്ചതിന് ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍ നിന്നും ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്.
Katy Perry exiting the rocket capsule. pic.twitter.com/rSIApEQ8m2
— Pop Crave (@PopCrave) April 14, 2025
Story Highlights : Blue Origin NS31 mission completes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here