വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30 യോട് കൂടിയായിരുന്നു ആക്രമണം. തേൻ എടുക്കാൻ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നയാളുകളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സെബാസ്റ്റ്യനെ തുമ്പിക്കൈ ചുഴറ്റിയെറിയുകയാണ്. ഗുരുതരമായി പരുക്കേറ്റ സെബാസ്റ്റ്യനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പിന്നീടെ മൃതദേഹം ഉന്നതിയിലെത്തിച്ചശേഷം പൊലീസെത്തിയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക്. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Story Highlights : Man dies in wild elephant attack in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here