Advertisement

ഓപ്പറേഷന്‍ ഡി-ഡാഡ് : കേരള പൊലീസ് ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് മോചിപ്പിച്ചത് 775 കുട്ടികളെ

April 14, 2025
2 minutes Read
d dad'

കുട്ടികളെ മൊബൈല്‍, ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് കുട്ടികള മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ഡി-ഡാഡിന് മികച്ച പുരോഗതി. 775 കുട്ടികളെയാണ് ഇതുവരെ ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് മോചിപ്പിച്ചത്.

കേരള പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2023 ജനുവരിയിലാണ് ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്താകെ സേവനം ആവശ്യപ്പെട്ട് ബന്ധപ്പെട്ട 1739 പേരില്‍ 775 കുട്ടികള്‍ക്ക് പൂര്‍ണമായും ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മോചനം നല്‍കാന്‍ സാധിച്ചു. പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമായവരാണ് ഇവര്‍. കൂടുതലും ആണ്‍കൂട്ടികളാണ്.

മനശാസ്ത്ര വിദഗ്ധര്‍ തയാറാക്കിയ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റ് വഴിയാണ് ഡിജിറ്റല്‍ അഡിക്ഷന്റെ തോത് കണ്ടെത്തുക. പിന്നിട് തെറാപിയും, കൗണ്‍സിലിങ്ങും നല്‍കിയാണ് കുട്ടികളെ ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്നും മോചിപ്പിക്കുന്നത്. കുട്ടികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ഡിജിറ്റല്‍ ഡി അഡിക്ഷന്‍ വഴി പരിഹാരം കാണുന്നുണ്ട്.

Story Highlights : Operation D-Dad: Kerala Police free 775 children from digital addiction addiction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top