Advertisement

കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന് മോശം തുടക്കം; ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ഉൾപ്പെടെ 3 വിക്കറ്റുകൾ നഷ്ടം

April 15, 2025
1 minute Read

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാറ്റിംഗ് തെരെഞ്ഞെടുത്ത പഞ്ചാബിന് തുടക്കം മോശം.

5 ഓവറിൽ ആദ്യ മുൻ നിര വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ ശ്രെയസ് അയ്യര്‍ 0(2), പ്രിയാൻഷ് ആര്യ 22(12) , ജോഷ് ഇൻഗ്ലീസ് 2(6) എന്നിവർ പുറത്തായി. നിലവിൽ പഞ്ചാബ് 6 ഓവറിൽ 54/ 3 എന്ന നിലയിലാണ്. പി സിംഗ്30 (13), നേഹാൽ വഡെര 0 (1) എന്നിവരാണ് ക്രീസിൽ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ 3 വിക്കറ്റും വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.

ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മൊയീന്‍ അലിക്ക് പകരം ആന്റിച്ച് നോര്‍ജെ ടീമിലെത്തി. സീസണിലെ നാലാം ജയം ലക്ഷ്യമിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, ആന്റിച്ച് നോര്‍ജെ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്സ്: മനീഷ് പാണ്ഡെ, അങ്ക്കൃഷ് രഘുവംഷി, റോവ്മാന്‍ പവല്‍, ലുവ്നിത്ത് സിസോദിയ, അനുകുല്‍ റോയ്.

പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിംഗ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍

ഇംപാക്ട് സബ്സ്: വിജയ്കുമാര്‍ വൈശാഖ്, സൂര്യന്‍ഷ് ഷെഡ്ഗെ, യാഷ് താക്കൂര്‍, ഹര്‍പ്രീത് ബ്രാര്‍, പ്രവീണ്‍ ദുബെ.

Story Highlights : IPL 2025 KKR vs Punjab Live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top