വഖഫ്: മുർഷിദാബാദിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശ് ബന്ധമെന്ന് റിപ്പോർട്ട്

പശ്ചിമ ബംഗാളിൽ വഖഫ് നിയമത്തിനെതിരായ കലാപത്തിനു പിന്നിൽ ബംഗ്ലാദേശ് ബന്ധമുണ്ടെന്ന് കണ്ടെത്തൽ. കേന്ദ്ര ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറിയവരാണ് കലാപത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതിഷേധം സർക്കാർ വിരുദ്ധ കലാപമാക്കി വളർത്താനാണ് നുഴഞ്ഞുകയറ്റക്കാർ ശ്രമിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.അവരെ തിരിച്ചറിയാനും തടയാനും മമത ബാനർജി സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, ദുലിയാനിലുണ്ടായ സംഘർഷത്തിൽ പിതാവിനെയും പുത്രനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സഹോദരന്മാരായ കാലു, ദിൽദാർ എന്നിവരെയാണ് പിടികൂടിയത്.ഐബി, സിഐഡി, എസ്ടിഎഫ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നിർവഹിച്ചത്.
അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച 1093 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് ബ്ലോക്ക് ചെയ്തു.ഭാൻഗർ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രദേശത്തെ സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമായാലും, സംഘർഷ ഭാവം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights : Waqf: Report says Bangladeshi links behind Murshidabad riots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here