Advertisement

വിൻസി ഉന്നയിച്ച കാര്യങ്ങളിൽ പൂർണ പിന്തുണ; പരാതി നൽകിയാൽ ഉടൻ നടപടിയെന്ന് അമ്മ സംഘടന

April 16, 2025
Google News 2 minutes Read

ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മ. വിൻസി ഔദ്യോഗികമായി സംഘടനയ്ക്ക് പരാതി നൽകിയിട്ടില്ല. പരാതി നൽകിയാൽ ഉടൻ നടപടിയെന്നും അഭിനേതാക്കളുടെ സംഘടനയുടെ പ്രതികരണം.

വിൻസി ഉന്നയിച്ച കാര്യങ്ങളിൽ പൂർണ പിന്തുണയെമന്ന് അമ്മ സംഘടന അറിയിച്ചു. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു. സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു.

Read Also: ‘സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോ​ഗിച്ച നടൻ മോശമായി പെരുമാറി, വെള്ളപൊടി തുപ്പുന്നത് കണ്ടു’; നടി വിൻ സി

നടൻ, സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും വിൻസി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു നടി വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ നടന്റെ പേര് പരാമർശിച്ചിട്ടില്ല. അതേസമയം വിൻസി പരാതിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ പിന്തുണ നൽകുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.

Story Highlights : AMMA association with support for actress Vincy Aloshious

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here