‘ബിജെപി ശ്രമിച്ചത് മുനമ്പം നിവാസികളെ പറഞ്ഞു പറ്റിക്കാൻ, അവരെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കൈകൊള്ളും’; മുഖ്യമന്ത്രി

വഖഫ് ബില്ലിനെ രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാർ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുളം കലക്കി മീൻ പിടിക്കാൻ ബിജെപി ശ്രമിച്ചു. കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ മുനമ്പത്തു എത്തിച്ചാണ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. അദ്ദേഹത്തിന്റെ വായിൽ നിന്നും സത്യം വീണു പോയി. കേന്ദ്ര മന്ത്രിയെ കൊണ്ടു വന്നതിലുള്ള രാഷ്ട്രീയ നീക്കം പൊളിഞ്ഞു. ബിജെപി കെട്ടിച്ചമച്ച വ്യാജ ആഖ്യാനങ്ങൾ ഉടഞ്ഞു പോയി. മുനമ്പത്തു കാരെ പറഞ്ഞു പറ്റിക്കാനാണു ബിജെപി ശ്രമിച്ചത്.ആ ജനതയെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
മത വിശ്വാസത്തിന്റെയും ഫെഡറലിസത്തന്റെയും ലംഘനം ഭേദഗതിയിലുണ്ട്. ഇപ്പോൾ മുസ്ലീമിനെതിരെയെന്ന് ചിന്തിക്കുമ്പോൾ നാളെ അങ്ങനെയല്ല വരിക. സംഘപരിവാർ ന്യൂനപക്ഷങ്ങളെ കാണുന്നത് രാജ്യത്തെ ആഭ്യന്തര ശത്രുക്കളായാണ്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം. ഓർഗനൈസർ ലേഖനം അത് വ്യകതമാക്കുന്നു. ഭരണഘടനാ വിരുദ്ധമായ ബിൽ പാർലമെന്റ് പാസാക്കി.
മുനമ്പം പ്രശ്നത്തിനുള്ള ഒറ്റമൂലിയാണെന്ന വ്യാഖ്യാനം സംഘപരിവാർ നടത്തി. നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നീക്കങ്ങൾക്ക് പിന്തുണ നൽകുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. മുസ്ലീം ലീഗ് എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്. എന്തുകൊണ്ട് വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ലീഗിന് പരസ്പര വിരുദ്ധ നിലപാട് ഉണ്ടാകുന്നു. ബിജെപി ക്ക് സഹായകരമാക്കുന്നതാണ് ഈ നിലപാടെന്നും അദ്ദേഹം വിമർശിച്ചു.
കമ്മീഷൻ റിപ്പോർട്ട് വരുന്ന വരെ സമരം നടത്താൻ അഭ്യർത്ഥിച്ചിരുന്നു. അതിനാണ് ഒരു കമ്മീഷൻ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ച് കമ്മീഷൻ റിപ്പോർട്ട് വരും വരെ കാക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ അത് സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : BJP deceive Munambam people, Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here