Advertisement

‘ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുക സർക്കാർ ലക്ഷ്യം; അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചു’; മുഖ്യമന്ത്രി

April 16, 2025
Google News 2 minutes Read

ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കഴിഞ്ഞു. അഴിമതി മുക്ത കേരളം ക്യാമ്പയിൻ നിർണായക നേട്ടം കൈവരിച്ചു. അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടാൽ അവരെ കുടുക്കാൻ പദ്ധതി നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 36 അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ് വഴി 2025 ഇത് വരെ അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാർച്ചിൽ 8 കേസുകളിൽ മാത്രം 16 പേരെ പിടികൂടി. മൂന്നുമാസത്തിനുള്ളിൽ ഇത്രയധികം കേസുകൾ ആദ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ‘ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുന്നു; വിപുലമായ ക്യാമ്പയിൻ നടത്തും’; മുഖ്യമന്ത്രി

വിജിലൻസ് പ്രവർത്തനങ്ങളിൽ കാലികമായ പ്രൊഫഷലിസം കൊണ്ടു വന്നു. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ് നടപടി എടുത്തിട്ടുണ്ട്. കൈക്കൂലിക്കാരായ 700 ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലൻസ് തയ്യാറാക്കി. ചില ഉദ്യോഗസ്ഥർ ഇതിനകം തന്നെ വിജിലൻസ് പിടിയിൽ ആയിട്ടുണ്ട്. ആഭ്യന്തര വിജിലൻസ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് കോടതികളിൽ കേസുകൾ അനന്തമായി നീളുന്നത് ശ്രദ്ധയിൽപ്പെട്ടു. വിചാരണ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : CM Pinarayi Vijayan against corruption in administrative level

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here