‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരില്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ കെ രാഗേഷ്. നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നുവെന്നും അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും കെ കെ രാഗേഷ് പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗമായുള്ള സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരോടെല്ലാം ദൈനംദിനമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരും. അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വരും. അങ്ങനെ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണിത്. അതിന്റെ ഭാഗമായി പരസ്പരം നിലപാടുകള്‍ പങ്കുവെക്കാം. അതിനാല്‍തന്നെ, ഓരോരുത്തരെ കുറിച്ചും അവര്‍ക്കൊരു ധാരണയുണ്ടാകും. ആ ധാരണയെ അടിസ്ഥാനപ്പെടുത്തി ഒരു ഐഎഎസ് ഉദ്യോഗസ്ഥ ആ കാലഘട്ടത്തിലുള്ള എന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് അത്ഭുതകരമാണ്. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ചിലരെങ്കിലും എത്രമാത്രം സങ്കുചിതമായി പോകുന്നു എന്നതിന്റെ വേദനിപ്പിക്കുന്ന ഒരു ഉദാഹരണമാണ് ഇത്. നല്ല വാക്കുകള്‍ പറഞ്ഞതിനാണ് അധിക്ഷേപത്തിന് വിധേയമാകുന്നത്. ആരെക്കുറിച്ചെങ്കിലും തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ നമുക്കെല്ലാം സന്തോഷമാണ്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാാണ്. ഒരു സ്ത്രീ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടപ്പോള്‍ അവര്‍ക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപം എത്രമാത്രം അപമാനകരമാണ്. അങ്ങേയറ്റം പ്രാകൃതമായ മനസിനുടമകള്‍ മാത്രമല്ലേ ഇങ്ങനെ പ്രതികരിക്കുകയുള്ളു – അദ്ദേഹം വ്യക്തമാക്കി.
Read Also: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുനമ്പം സമര സമിതി; കൂടിക്കാഴ്ച ഈസ്റ്ററിന് ശേഷം
അതേസമയം, അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടെന്നായിരുന്നു കെ എസ് ശബരിനാഥിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നത് ഉദ്യോഗസ്ഥ ധര്‍മ്മമാണ്. പക്ഷെ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല.
ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശബരീനാഥന്റെ വിശദീകരണം.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യര്‍ രംഗത്തെത്തിയിരുന്നു. നന്മയുള്ളവരെ കുറിച്ച് നാലാളോട് പറയാന്‍ പ്രയാസം വേണ്ടെന്നായിരുന്നു ദിവ്യയുടെ മറുപടി.
Story Highlights : K K Ragesh about cyber attack against Divya S Iyer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here