Advertisement

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുനമ്പം സമര സമിതി; കൂടിക്കാഴ്ച ഈസ്റ്ററിന് ശേഷം

April 16, 2025
2 minutes Read
modi

മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്.

മൂന്നാഴ്ചക്കുള്ളില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിയമം കൊണ്ട് തങ്ങൾക്ക് പ്രയോജനമുണ്ടാകുമെന്നും മുനമ്പം ജനതയുടെ സമരം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി അനുകൂലമായ നിലപാട് ഉണ്ടാകുമെന്നും മുനമ്പം സമരസമിതി പ്രതിനിധി സിജി ട്വന്റി ഫോറിനോട് പറഞ്ഞു. ഏറെ പ്രതിക്ഷയോയെടയാണ് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതെന്നും സമരസമിതി വ്യക്തമാക്കി.

Read Also: മാസപ്പടി കേസ് : കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്ന് ഇ ഡി വിലയിരുത്തല്‍

നീതി ലഭിക്കുംവരെ മുനമ്പത്തുകാർ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും പുതിയ നിയമപ്രകാരമുള്ള പുനഃസംഘടന നടക്കുന്നതോടെ സമരക്കാർക്ക് സുപ്രീംകോടതിയിലടക്കം നീതി തേടിപോകാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് റിജിജു ഇന്നലെ മുനമ്പത്ത് പറഞ്ഞത്. വഖഫ് ബില്ല് പാസാക്കിയതിന്റെ നന്ദി സൂചകമായി മുനമ്പത്ത് എൻ ഡി എ നടത്തിയ ‘നന്ദി മോദി’ പരിപാടി ഉദഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

ഖഫ് ഭേദഗതി ബില്ല് പാസ്സായതോടെ മുനമ്പത്തെ പ്രശ്നം പരിഹരിച്ചെന്നാണ് കേരളത്തിലെ ബിജെപി നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത് . എന്നാൽ കിരൺ റിജിജുവിന്റെ പ്രസ്താവന ബിജെപിയെയും,മുനമ്പം ജനതയെയും പ്രതിസന്ധിയിലാക്കി . ഭൂമി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു . രാഷ്ട്രീയ പാർട്ടികൾ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് . കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും വിഷയത്തിൽ ക്രിയാത്മകമായി ഇടപെടണമെന്ന് സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര കൂട്ടിച്ചേർത്തു .

അതേസമയം, മുനമ്പം ഭൂ സമരം 186 ദിവസത്തിലേക്ക് കടന്നു. പ്രശ്ന പരിഹാരം നീണ്ടു പോയാൽ മൂന്നാംഘട്ട സമരത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുനമ്പം ജനത.

Story Highlights : Munambam Samara Samiti to meet with Prime Minister Narendramodi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top