വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിന് തുടക്കമായി

വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കർമ്മം എറണാകുളം എം ലോൻജ് സ്റ്റുഡിയോയിൽ വെച്ച് നടന്നു.നിർമ്മാതാവ് നെവിൻ രാജു ഓയൂർ ഭദ്രദീപം തെളിച്ചു.മുത്തു വരികളെഴുതി ആലപിച്ച് രാഹുൽ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഗാനത്തിന്റെ റെക്കോർഡിങ്ങും ചടങ്ങിൽ നടന്നു.
Read Also: ‘സമരസ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആഡ് ബോസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നെവിൻ രാജു ഓയൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണനാണ്.സുഭാഷ് കൂട്ടിക്കൽ, ആർ കെ അജയകുമാർ എന്നിവരുടേതാണ് തിരക്കഥയും സംഭാഷണവും.സംഗീത സംവിധാനം-രാഹുൽ രാജ്,എഡിറ്റർ-രതീഷ് രാജ്,പ്രൊജക്റ്റ് ഡിസൈനർ-സഞ്ജയ് പടിയൂർ,ലൈൻ പ്രൊഡ്യൂസർ-സണ്ണി തഴുത്തല,പ്രൊജക്റ്റ് കോ ഓർഡിനേഷൻ-റിജേഷ് രവി അമ്പലംകുന്ന്,കല-മകേഷ് മോഹനൻ,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മുകേഷ് വിഷ്ണു,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പൗലോസ് കുറുമറ്റം അസോസിയേറ്റ് ഡയറക്ടർ-നരേഷ് നരേന്ദ്രൻ,അസിസ്റ്റന്റ് ഡയറക്ടർ-വിപിൻ സുബ്രമണ്യം,എലിസബത്ത് ഗലീല,മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻസ്- സംഗീത ജനചന്ദ്രൻ,സ്റ്റിൽസ്-അജിത്കുമാർ,ഡിസൈൻസ്-കോളിൻസ് ലിയോഫിൽ.ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലോക്കേഷൻ ഈരാറ്റുപേട്ട, പീരുമേട്,കുട്ടിക്കാനം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ്.പി ആർ ഒ-എ എസ് ദിനേശ്.
Story Highlights : Vishnu Unnikrishnan’s new film has started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here