‘സർക്കാർ വ്യാജപ്രചരണത്തിലൂടെ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നു’; ആശാ വർക്കേഴ്സ്

സർക്കാരിനെയും നാഷണൽ ഹെൽത്ത് മിഷനെതിരെയും രൂക്ഷമായി വിമർശിച്ച് ആശാ വർക്കേഴ്സ്. ആശമാരുടെ ഓണറേറിയത്തിൽ വ്യാജകണക്കുകളാണ് എൻഎച്ച്എം പുറത്തുവിടുന്നത്. ആശമാരുടെ വിഷയം പഠിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചുവെന്നാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോടതിയെ പോലും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആശാവർക്കേഴ്സ് പറഞ്ഞു.
232 രൂപയേക്കാൾ ആശ മാർക്ക് ലഭിക്കുന്നുവെന്ന എൻഎച്ച്എം വിശദീകരണമാണ് വിമർശനങ്ങൾക്ക് പിന്നിൽ. ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ ആയിരുന്നു എൻഎച്ച്എം നിലപാട്. സർക്കാരിന് വേണ്ടി എൻ എച്ച് എം വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആശമാർ ആരോപിച്ചു.
ആശാന്മാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റി രൂപീകരിക്കാതെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആശമാർ പറയുന്നു. ഓണറേറിയം വർധന ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം ഇന്ന് 67ാം ദിവസത്തിലേക്ക് കടന്നു.
Story Highlights : ASHA workers slam govt NHM over false honorarium claims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here