‘ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടുപോകുമ്പോൾ സ്നേഹാദരവ് അർപ്പിക്കുന്നത് പതിവ്, അത് തുടരും’; വിമർശനങ്ങൾക്ക് ദിവ്യയുടെ മറുപടി

കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള പോസ്റ്റ് വിവാദങ്ങൾക്ക് മറുപടിയുമായി ദിവ്യ.എസ്.അയ്യർ. ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടുപോകുമ്പോൾ സ്നേഹാദരവ് അർപ്പിക്കുന്നത് പതിവാണെന്നും അത് ഇനിയും തുടരുമെന്നുമാണ് ദിവ്യ ദിവ്യ.എസ്.അയ്യരുടെ കുറിപ്പ്. കോണ്‍ഗ്രസിന്‍റെ വിമര്‍ശനം തുടരുമ്പോളും കെ.കെ.രാഗേഷിന്‍റെ പുകഴ്ത്തല്‍ പോസ്റ്റിലുറച്ച് നിൽക്കുകയാണ് ദിവ്യ എസ്. അയ്യര്‍.
ഇൻസ്റ്റാഗ്രാം കുറിപ്പിലെ വാക്കുകൾ
‘മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്.എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും’.
അതേസമയം കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ വിവാദത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശങ്ങളടങ്ങിയ വിഡിയോ ദിവ്യ ഇൻസ്റ്റ സ്റ്റോറിയാക്കിയിരുന്നു.
കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങളാണ് മുഖ്യമന്ത്രിയുടെ വിഡിയോയിലുള്ളത്. ‘പുരുഷ മേധാവിത്വത്തിന്റെ വശമാണ് ഇവിടെ പ്രകടമാകുന്നതെന്നും അവരുടെ ഭർത്താവിന്‍റെ രാഷ്ട്രീയം മാത്രമാണ് വിമർശിക്കുന്നവർ കാണുന്നതെന്നു’ മാണ് വിഡിയോയിലുള്ളത്. ഭർത്താവിന്‍റെ രാഷ്ട്രീയത്തിന് വിരുദ്ധമായ നിലപാട് ഉദ്യോഗസ്ഥക്ക് സ്വീകരിക്കാൻ പാടില്ലേ, അവർക്ക് തോന്നിയ കാര്യങ്ങൾ നിഷ്കളങ്കമായി പറഞ്ഞെന്നേയുള്ളൂ. അതിന്റെമേലെ വല്ലാതെ ഓടിക്കയറേണ്ടതുണ്ടോ? എന്നീ പരാമർശങ്ങളും റീലിൽ ഉൾപ്പെടുന്നു.
Story Highlights : Divya S. Iyer responds to controversies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here