SKN 40 കേരള യാത്ര; കണ്ണൂർ ജില്ലാ പര്യടനം ഇന്ന് ആരംഭിക്കും

അരുത് അക്രമം,അരുത് ലഹരി എന്ന സന്ദേശവുമായി ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN ഫോർട്ടി കേരള യാത്രയുടെ കണ്ണൂർ ജില്ലാ പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ ഏഴ് മണിയ്ക്ക് തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോടെയാണ് തുടക്കം.(SKN 40 Kerala Yatra at Kannur district)
പൊതുജനങ്ങളും സാമൂഹിക രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും യാത്രയുടെ ഭാഗമാകും.തലശേരി പഴയ ബസ് സ്റ്റാൻഡ്, ഗവ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും പര്യടനം നടത്തും. വൈകിട്ട് ആറ് മണിക്ക് ചിറക്കുനിയിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. നാളെയും കണ്ണൂർ ജില്ലയിൽ പര്യടനം തുടരും.
Story Highlights : SKN 40 Kerala Yatra at Kannur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here