Advertisement

ആശാവർക്കേഴ്സിന്റെ നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക്; മുഖം തിരിച്ച് സർക്കാർ

April 18, 2025
2 minutes Read

ഓണറേറിയം വർധന ആവശ്യപ്പെട്ട് ആശാവർക്കേഴ്സ് നടത്തുന്ന നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക്. സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഒത്തു കളിക്കുന്നു എന്നാണ് ആശമാരുടെ ആരോപണം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാതെ ഹൈക്കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും കഴിഞ്ഞദിവസം ആശമാർ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, തുടർ ചർച്ചകൾ ഒഴിവാക്കി സമരത്തോട് മുഖം തിരിക്കുകയാണ് സർക്കാരും മുഖ്യമന്ത്രിയും.

ആശമാരുടെ ഓണറേറിയത്തിൽ വ്യാജകണക്കുകളാണ് എൻഎച്ച്എം പുറത്തുവിടുന്നതെന്ന് ആശാവർക്കേഴ്സ് പറഞ്ഞിരുന്നു. ആശമാരുടെ വിഷയം പഠിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചുവെന്നാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോടതിയെ പോലും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആശാവർക്കേഴ്സ് പറഞ്ഞു.

Read Also: നടി വിൻസി അലോഷ്യസിന്റെ പരാതി; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിച്ചേക്കും

232 രൂപയേക്കാൾ കൂടുതൽ ആശമാർക്ക് ലഭിക്കുന്നുവെന്ന എൻഎച്ച്എം വിശദീകരണമാണ് വിമർശനങ്ങൾക്ക് പിന്നിൽ. ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ ആയിരുന്നു എൻഎച്ച്എം നിലപാട്. സർക്കാരിന് വേണ്ടി എൻഎച്ച്എം വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആശാവർക്കേഴ്സ്. ഓണറേറിയം വർധന ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം ഇന്ന് 68 ആം ദിവസത്തിലേക്ക് കടന്നു.

Story Highlights : Asha workers’ hunger strike enters 30th day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top