ഇവോക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്; പണം തിരികെ ചോദിച്ചവർക്കെതിരെ വധഭീഷണി

ഓൺലൈൻ എഡ്യൂക്കേഷന്റെയും വർക്ക് ഫ്രം ഹോമിന്റെയും മറവിൽ സംസ്ഥാനത്ത് ഇവോക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്. കോളേജുകളിൽ ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ പേരിലെത്തിയായിരുന്നു വിദ്യാർത്ഥികളെ സ്വാധീനിച്ചത്. വിദ്യാർത്ഥികളെ എത്തിക്കുവാൻ ഏർപ്പാടാക്കിയ ഇടനിലക്കാരെയും പറ്റിച്ചു. മലപ്പുറം സ്വദേശി രമിത്തിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. പണം തിരികെ ചോദിച്ചവർക്കെതിരെ വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശം 24 ന് ലഭിച്ചു. രമിത്തിന്റെ ഭാര്യ ചിഞ്ചുവിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.
ഒരു വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എല്ലാവരെയും ധരിപ്പിച്ചു. വർക്ക് ഫ്രം ഹോമായി ജോലി ചെയ്തവരെയും ഇടനിലക്കാരായി നിന്നവരെയും വൻ തുകകൾ നിക്ഷേപമായി വാങ്ങി പറ്റിച്ചു. മലപ്പുറം സ്വദേശി രമിത്ത് ചിങ്ങവനം പോലീസിന്റെ പിടിയിലായി.
തട്ടിപ്പിലൂടെ ലഭിച്ച പണം കൊച്ചിയിൽ ആഡംബര ഫ്ലാറ്റു വാങ്ങാനും വിദേശ യാത്രകൾക്കും ഉപയോഗിച്ചുവെന്ന് ആരോപണം. രമിത്തിന്റെയും കുടുംബത്തിന്റെയും വിദേശയാത്രകളുടെ തെളിവ് പുറത്തുവന്നു. ചിങ്ങവനം സ്വദേശിക്ക് നഷ്ടമായത് ഏകദേശം 20 ലക്ഷം രൂപ. മലപ്പുറം, ഇലന്തൂർ, കഴക്കൂട്ടം, ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ നിലവിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇവോക എഡ്യു ടെക്കിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
Story Highlights : Evoka Edutech committed fraud of crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here