Advertisement

ആർസിബിക്ക് ബാറ്റിംഗ് തകർച്ച; കോലി പുറത്ത് 5 വിക്കറ്റ് നഷ്ടം

April 18, 2025
1 minute Read
virat

ഐപിഎല്ലിൽ ബെംഗളരൂ-പഞ്ചാബ് കിംഗ്സ് പോരാട്ടത്തിൽ ആർസിബിക്ക് ബാറ്റിംഗ് തകർച്ച. മഴമൂലം ഓവറുകള്‍ നഷ്ടമായതിനാൽ മത്സരം 14 ഓവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആർസിബി 7 ഓവറിൽ 39 / 5 എന്ന നിലയിലാണ്.

പഞ്ചാബിനായി അർഷദീപ് സിംഗ് രണ്ടു വിക്കറ്റുകൾ നേടി. ഫിൽ സാൾട്ട്(4), വിരാട് കോലി(1) എന്നിവരുടെ വിക്കറ്റുകളാണ്‌ അർഷദീപ് നേടിയത്. യുസി ചാഹൽ, ബാറ്റ്‌ലെറ്റ് എന്നിവർ ഓരോ വിക്കറ്റും നേടി. ക്യാപ്റ്റൻ രജത് പാട്ടിദാറും(21) ടിം ഡേവിഡുമാണ് യുമാണ് ക്രീസിൽ.

നാലോവറായിരിക്കും പവര്‍ പ്ലേ. നാലു ബൗളര്‍മാര്‍ക്ക് പരമാവധി മൂന്നോവര്‍ വീതം പന്തെറിയാം.ഒരു ബൗളര്‍ക്ക് രണ്ടോവറും പന്തെറിയാം. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഗ്ലെന്‍ മാക്സ്‌വെല്ലിന് പകരം മാര്‍ക്കസ് സ്റ്റോയ്നിസ് പഞ്ചാബ് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഹര്‍പ്രീത് ബ്രാറും അവസാന 11ല്‍ ഇടം നേടി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ആര്‍സിബി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, വിരാട് കോലി, രജത് പാട്ടീദാര്‍(ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, യാഷ് ദയാൽ.

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, നെഹാൽ വധേര, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, ജോഷ് ഇംഗ്ലിസ് , മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസെൻ, ഹർപ്രീത് ബ്രാർ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

Story Highlights : ipl 2025 RCB VS Punjab live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top