Advertisement

ഷൈൻ തിങ്കളാഴ്ച നേരിട്ട് ഹാജരാകും, സിനിമാ സംഘടനകളും പൊലീസുമായും സഹകരിക്കും: ഷൈൻ ടോം ചാക്കോയുടെ പിതാവ്

April 18, 2025
Google News 2 minutes Read

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഐസി നോട്ടീസ് ലഭിച്ചുവെന്ന് പിതാവ്. തിങ്കളാഴ്ച ഷൈന്‍ നേരിട്ട് ഹാജരാകുമെന്ന് പിതാവ് ചാക്കോ പറഞ്ഞു. ഷൈൻ അന്വേഷണവുമായി സഹകരിക്കും. തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാൻ ആണ് നിർദ്ദേശം.

ഷൈൻ നേരിട്ട് ഹാജരായി വിശദീകരണം നൽകും. വിൻ സി യുടെ പരാതിയിലാണ് ഐസി നോട്ടീസ് നൽകിയത്. പൊലീസ് അന്വേഷണവുമായി സഹകരിക്കും. സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ചാക്കോ പറഞ്ഞു. ഷൈന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും വിവാദങ്ങളുമായി ബന്ധപ്പെട്ട് ഷൈന്‍ ഒന്നും പ്രതികരിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.

അതേസമയം പരാതിയില്ലെങ്കിലും ഷൈനിനെതിരെ എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

Story Highlights : shine tom chacko will appear in front of icc in monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here