നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട് 42 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‌ലർ കട്ട് ചെയ്തിരിക്കുന്നത് കാർത്തിക്ക് സുബ്ബരാജിന്റെ അടുത്ത സുഹൃത്തുകൂടിയായ സംവിധായകൻ അൽഫോൻസ് പുത്രനാണ്.
സൂര്യക്കൊപ്പം പൂജ ഹെഗ്‌ഡെ, ജോജു ജോർജ്, ജയറാം, നാസർ, സുജിത്ത് ശങ്കർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. കാർത്തിക്ക് സുബ്ബരാജിന്റെ മിക്ക ചിത്രങ്ങളിലെയും പോലെ മധുരയെ പശ്ചാത്തലമാക്കി ഒരു ഗ്യാങ്‌സ്റ്റർ കഥ തന്നെയാണ് റെട്രോ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത് എങ്കിലും കാർത്തിക്ക് സുബ്ബരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ചിത്രമൊരു പ്രണയകഥയാണെന്നാണ്.

സന്തോഷ് നാരായണൻ ഈണമിട്ട 10 ഗാനങ്ങളെ സൈഡ് A, സൈഡ് B എന്നിങ്ങനെ തരാം തിരിച്ചിട്ടുണ്ട് എന്നും സൈഡ് A യിലെ ഗാനങ്ങൾ ഓഡിയോ ലോഞ്ചിലും ബാക്കി വരും ദിനങ്ങളിലും പുറത്തുവിടും എന്ന് കാർത്തിക്ക് സുബ്ബരാജ് പറഞ്ഞു. പത്തു പാട്ടുകളിൽ ആദ്യ 3 എണ്ണം ഇതിനകം പുറത്തുവന്ന് വമ്പൻ ഹിറ്റായി മാറിയിട്ടുണ്ട്.
Read Also:റഹ്മാന്റെ സംഗീതത്തിന് കമൽ ഹാസന്റെ വരികളുമായി തഗ് ലൈഫ് പാട്ട്
മെയ് ഒന്നിന് വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന റെട്രോ കങ്കുവ എന്ന പാൻ ഇന്ത്യൻ ഇന്ത്യൻ ചിത്രത്തിന്റെ വമ്പൻ പരാജയത്തിന് ശേഷം സൂര്യയുടെ തിരിച്ചുവരവാകും എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. സൂര്യ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ തന്നെ 2D എന്റെർറ്റൈന്മെന്റ്സ് ആണ്.
Story Highlights :Will ‘retro’ be the comeback of nadippin nayagan suriya?; Retro trailer is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here