Advertisement

‘പരാതിയുമായി നടിമാർ മുന്നോട്ട് വരുന്നത് നല്ലകാര്യം; ലഹരി ഉപയോഗം എല്ലാ മേഖലയിലുമുണ്ട്’; ഉണ്ണിമുകുന്ദൻ

April 19, 2025
Google News 2 minutes Read

ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമ മേഖലയാകുമ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ലഹരി ഉപയോഗവും ക്രൈം റേറ്റ് കൂടുന്നതും മാര്‍ക്കോ എന്ന സിനിമയല്ല പ്രശ്‌നമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അത് ഒരു സിനിമ മാത്രമായിരുന്നു. ചര്‍ച്ചകള്‍ താനും കേട്ടിരുന്നുവെന്ന് താരം പറയുന്നു.

കേരളത്തിലേക്ക് എങ്ങനെ ലഹരി എത്തുന്നു സ്‌കൂളുകളിലേക്ക് അത് എങ്ങനെ എത്തുന്നു ആരാണ് കാരിയേഴ്‌സ് എന്നതാണ് പ്രശ്‌നം അതാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ലഹരി ഒരു വലിയ പ്രശ്‌നമാണ്. സ്‌കൂളുകളിലാണെങ്കിലും വീട്ടിലുമാണെങ്കിലും കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. സിനിമ മേഖലയിൽ മാത്രമല്ല എല്ലായിടത്തും പ്രശ്‌നങ്ങളുണ്ട്. വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് സിനിമ മേഖലയിലാണെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ജനകീയമായ പ്രശ്‌നമാണ് ലഹരി. സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. കൊച്ചിയിൽ സിസിഎഫ് മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നടൻ പ്രതികരിച്ചത്.

Story Highlights : Actor Unni Mukundan against Drug use in Malayalam Film industry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here