Advertisement

ഡൽഹിക്കെതിരെ ഗുജറാത്തിന് വമ്പൻ ജയം; സഞ്ജു ഇല്ലാതെ രാജസ്ഥാന്‍ റോയല്‍സ്, പരാഗ് നയിക്കും, LSGക്ക് ആദ്യ വിക്കറ്റ് നഷ്ടം

April 19, 2025
Google News 1 minute Read

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഗുജറാത്ത് തോൽപ്പിച്ചു. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.3 ഓവറിൽ 204 റൺസ് നേടി. ഗുജറാത്തിനായി ജോസ് ബട്ട്ലർ 97* റൺസ് നേടി.

രണ്ടാം മത്സരത്തിൽ പരുക്കേറ്റ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജുവിന് പകരം റിയാന്‍ പരാഗ് ടീമിനെ നയിക്കും. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ലക്‌നൗ 4 ഓവറിൽ 30/ 1 എന്ന നിലയിലാണ്. മിച്ച് മാർഷാണ് പുറത്തായത്. ആർച്ചർക്കാണ് വിക്കറ്റ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരുക്കേറ്റ സഞ്ജുവിനെ കഴിഞ്ഞ ദിവസം സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. വൈഭവ് സൂര്യവന്‍ഷി രാജസ്ഥാന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ലക്‌നൗ ഒരു മാറ്റം വരുത്തി. ആകാശ് ദീപിന് പകരം പ്രിന്‍സ് യാദവ് ടീമിലെത്തി.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, രവി ബിഷ്ണോയ്, ശാര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വാനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.

Story Highlights : RR VS LSG ipl 2025 live score

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here