Advertisement

ലഹരിയ്ക്കും അക്രമത്തിനുമെതിരെ ട്വന്റിഫോർ; SKN 40 കേരള യാത്ര ഇന്ന് കാസർഗോഡ് ജില്ലയിൽ

April 19, 2025
1 minute Read

ലഹരിയ്ക്കും അക്രമത്തിനുമെതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന കേരള യാത്ര ഇന്ന് കാസർഗോഡ് ജില്ലയിൽ. നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നിന്ന് ആരംഭിക്കുന്ന മോണിംഗ് ഷോ അച്ചാംതുരുത്തി ദ്വീപ്, മടക്കര ഹാർബർ എന്നിവിടങ്ങളിൽ എത്തും. വൈകുന്നേരം കാസർഗോഡ് നെല്ലിക്കുന്ന് ബീച്ചിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ ജില്ലയിലെ യാത്ര അവസാനിക്കും.

ജനമനസ്സുകൾ തൊട്ടറിഞ്ഞ് ലഹരി വിരുദ്ധ സന്ദേശമുയർത്തി എസ് കെ എൻ സപ്തഭാഷാ സംഗമഭൂമിയിലേക്ക് എത്തുകയാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ വിശേഷങ്ങൾ എസ് കെ എന്നിലൂടെ ഇന്ന് ലോകമറിയും.

അരുത് ലഹരി, അരുത് അക്രമം എന്ന മുദ്രാവാക്യമുയർത്തി, എന്റെ കേരളം എന്റെ അഭിമാനം എന്ന സന്ദേശവുമായി ഗുഡ്മോണിങ് ആർ ശ്രീകണ്ഠൻ നായർ – മോർണിംഗ് ഷോ ഇന്ന് നിലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നിന്ന് ആരംഭിക്കും. തേജസ്വിനിപ്പുഴയുടെ ഓളപ്പരപ്പുകളിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയിൽ സിനിമാതാരങ്ങളായ പി പി കുഞ്ഞികൃഷ്ണൻ, ഉണ്ണി രാജ, ഷുക്കൂർ വക്കീൽ, ഗംഗാധരൻ വക്കീൽ, ഡിവൈഎസ്പി സിബി തോമസ് എന്നിവർ സിനിമാ വിശേഷങ്ങളും, ലഹരി വിരുദ്ധ ചർച്ചകളുമായി എസ് കെ എന്നിനൊപ്പം ചേരും.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പരിപാടിക്ക് ശേഷം അമ്പലത്തറ സ്നേഹവീട്ടിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഒപ്പം എസ് കെ എൻ സംവദിക്കും. ശേഷം ഉദുമ മുല്ലച്ചേരിയിൽ നടക്കുന്ന വിഷു ആഘോഷ പരിപാടിയിൽ പങ്കെടുക്കും. കാസർഗോഡ് നഗരത്തിലെ നെല്ലിക്കുന്ന് ബീച്ചിൽ ആണ് ജില്ലയിലെ സമാപന പരിപാടി. ജില്ലയിലെ വികസന പ്രശ്നങ്ങളും, ലഹരി മാഫിയയുടെ അതിപ്രസരവും ചൂണ്ടിക്കാട്ടി നടക്കുന്ന ചർച്ചയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർമാൻ അബ്ബാസ്ബീഗം, കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി കെ ഫൈസൽ, ബിജെപി ജില്ലാ പ്രസിഡണ്ട് എം എൽ അശ്വിനി എന്നിവർ പങ്കെടുക്കും.

Story Highlights : SKN 40 Kerala Yatra Reaches Kasaragod District Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top