Advertisement

‘സമരത്തിന് കാരണം AKG സെന്ററിലെ ഒരു നേതാവ്; ജോലി തന്നില്ലെങ്കിലും വാക്കുകൾ കൊണ്ട് കൊല്ലരുത്’; WCPO റാങ്ക് ഹോൾഡേഴ്‌സ്

April 19, 2025
3 minutes Read

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിതാ സിപിഒ ഉദ്യോഗാർഥികൾ. ഹാൾടിക്കറ്റ് കത്തിച്ചായിരുന്നു 18-ാം ദിവസം സമരം അവസാനിപ്പിച്ചത്. തീ കൊളുത്തി മരിച്ചാലും, തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ലെന്ന് സിപിഐഎം നേതാവ് പറഞ്ഞെന്ന് സമരം അവസാനിപ്പിച്ച് ഉദ്യോഗാർഥികൾ പറഞ്ഞു.

ഭരണപക്ഷ പ്രതിനിധികളെ കണ്ടപ്പോൾ പറഞ്ഞത് കാലാവധി നോക്കേണ്ട എന്നാണ്. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാൻ സർക്കാരിന് സെക്കന്റുകൾ മതിയെന്നാണ് പറഞ്ഞത്. ബ്രാഞ്ച് സെക്രട്ടറി മുതൽ കാണാത്ത നേതാക്കൾ ഇല്ലെന്ന് സിപിഒ ഉദ്യോഗാർഥികൾ പറഞ്ഞു. സമരത്തിലേക്ക് പോകാൻ കാരണം എകെജി സെന്ററിലെ ഒരു നേതാവാണ്. തീ കൊളുത്തി മരിച്ചാലും, തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല എന്നാണ് ആ നേതാവ് പറഞ്ഞതെന്ന് സിപിഒ ഉദ്യോ​ഗാർഥികൾ പറഞ്ഞു. എകെജി സെന്ററിലെ നേതാവിന്റെ പേര് പറഞ്ഞാൽ കേസ് വരുമെന്ന് പറഞ്ഞു രണ്ടുമൂന്ന് തവണ ഭീഷണിപ്പെടുത്തിയാതായും വനിതാ സിപിഒ ഉദ്യോഗാർഥികൾ പറയുന്നു.

ഒരു യുവജന നേതാവിനെ കാണാൻ പോയപ്പോൾ പറഞ്ഞത് നിങ്ങൾ എന്തിനാ വനിത സിപിഒ റാങ്ക് ലിസ്റ്റിനെ കുറിച്ച് പറയുന്നതെന്നാണ് സമരം അവസാനിപ്പിച്ച ഉദ്യോഗാർഥികൾ പറഞ്ഞു. മീൻ വിൽക്കാൻ പോയി കൂടെ എന്ന് ചോദിച്ചവർ ഉണ്ട്. ഒരു യുവജനങ്ങളെയും പറഞ്ഞു പറ്റിക്കരുതെന്നും ജോലി തന്നില്ലെങ്കിലും ഇതുപോലെ ഉള്ള വാക്കുകൾ കൊണ്ട് കൊല്ലരുതെന്നും അവർ പറഞ്ഞു. ഭരണ പക്ഷത്തുള്ള ഒരു നേതാവ് പോലും വന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

സമരത്തിനിടെ സൈബർ ബുള്ളയിങ് നേരിട്ടെന്ന് വനിതാ സിപിഒ ഉദ്യോഗാർഥികൾ പറയുന്നു. തലകറങ്ങി വീണപ്പോൾ പോലും ചിലർ ട്രോൾ ആക്കി. പി കെ ശ്രീമതി പറഞ്ഞത് നിങ്ങൾക്ക് വാശിയല്ല ദുർവാശിയാണെന്ന്. അവകാശപ്പെട്ടത് ചോദിക്കുമ്പോൾ എങ്ങനെ ദുർവാശി ആകുമെന്ന് അവർ ചോദിച്ചു. പ്രധാനപ്പെട്ട എംപികൂടിയായ നേതാവാണ് ആർപിഎഫിന് ശ്രെമിച്ചൂടെ എന്ന് ചോദിച്ചത്. മീൻ വിൽക്കാൻ പൊയ്ക്കൂടേ എന്ന് ഒരു മന്ത്രി പറഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സമരക്കാർ പറഞ്ഞു.

മുഖ്യമന്ത്രിയേ കാണാൻ ശ്രമിച്ചിട്ട് ഒന്ന് മുഖം പോലും തന്നില്ല. 12 മാസ കാലമായി ഒരിക്കൽ പോലും മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിട്ടില്ല. പാർട്ടി സെക്രടറിയെയും തങ്ങൾ കണ്ടിരുന്നു. ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റ് കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. മാധ്യമങ്ങളോട് നന്ദിയെന്ന് ഉദ്യോ​ഗാർഥികൾ പറഞ്ഞു.

Story Highlights : WCPO rank holders ends strike after rank list deadline has expired

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top