Advertisement

സഹനസമരങ്ങൾക്ക് ഫലം കണ്ടില്ല; വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് തീരും

April 19, 2025
Google News 1 minute Read

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന നിത സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 30% പേർക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്.

കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമരം ചെയ്യുന്ന മൂന്നു വനിത ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. എന്നാൽ പരമാവധി നിയമനം നടത്തണമെന്നാണ് സമരം തുടരുന്നവരുടെ ആവശ്യം.

കഴിഞ്ഞ ദിവസവും പ്രതീകാത്മക ബാലറ്റ് പെട്ടിയിൽ വോട്ട് ചെയ്തും, റീത്ത് വച്ചും സമരക്കാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഉദ്യോഗാർത്ഥിളോട് സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ഈ മാസം തുടക്കത്തിലാണ് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

Story Highlights : Women CPO Rank List Expires Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here