ലഹരി കേസ്; ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ട

ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ല. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിച്ചാൽമതിയെന്നാണ് വിലയിരുത്തൽ. നാളെ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. അതിന് ശേഷം മാത്രമായിരിക്കും ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
നോർത്ത് പൊലീസ് സ്റ്റേഷനിൽ നീണ്ട 4 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നിർണായക വിവരങ്ങൾ ഷൈൻ വെളുപ്പെടുത്തിയത്. സിനിമ മേഖലയിൽ പ്രമുഖർ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. പക്ഷെ പേര് തനിക്കും, മറ്റൊരു നടനും മാത്രമാണ്. സിനിമ അസിസ്റ്റൻസിൽ നിന്നാണ് ലഹരി ലഭിക്കുന്നത്. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ് പൊലീസ് അന്വേഷണം. ലഹരി ഇടപാടുകൾ നൽകിയ സാമ്പത്തിക രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം.
Read Also: കബനിപുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കേസിൽ ഷൈനിന്റെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്കായി ഇന്ന് അയക്കും. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച നിയമോപദേശം.
അതേസമയം, നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരായുള്ള നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ ഒരുങ്ങി. ‘അമ്മ’ സംഘടന നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ സിറ്റിംഗ് നാളെ ഉണ്ടാകും. നടിയുടെ പരാതിയിൽ വിശദീകരണം നൽകാം എന്നായിരുന്നു ഷൈൻ മൂന്നംഗ സമിതിയെ അറിയിച്ചത്. വിനു മോഹൻ , അൻസിബ ഹസൻ , സരയൂ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങൾ .ഷൈനിനെതിരെയുള്ള നടപടികൾ സ്വീകരിക്കാൻ ഫിലിം ചേംബർ യോഗവും നാളെ ചേരും . നാളെ 3 30ന് മോണിറ്ററിംഗ് കമ്മിറ്റിക്ക് ശേഷമായിരിക്കും നടപടികളിൽ തീരുമാനമുണ്ടാകുക . സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ നടപടികളും നാളെ തന്നെ ഉണ്ടായേക്കും.
Story Highlights : Drug case; Shine Tom Chacko not to appear tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here