ആര്‍സിബി ജയത്തിലേക്ക്, പടിക്കലിന് അർധ സെഞ്ച്വറി; പിടിമുറുക്കി കോലി- പടിക്കൽ സഖ്യം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു ശക്തമായ നിലയിൽ. നിലവിൽ 11 ഓവറിൽ 95/ 1 എന്ന നിലയിലാണ്. ഫിൽ സാൾട്ടിന്റെ വിക്കറ്റാണ് ആർസിബിക്ക് നഷ്ടമായത്. വിരാട് കോലി(41), ഡി പടിക്കൽ(50) എന്നിവരാണ് ക്രീസിൽ. ഇനി ആർസിബിക്ക് ജയിക്കാൻ വേണ്ടത് 54 പന്തിൽ 64 റൺസാണ്. ആർഷദീപ് സിംഗിനാണ് ആദ്യ വിക്കറ്റ് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് 20 ഓവറിൽ 158 റണ്‍സെ നേടാനായുള്ളൂ.
വേണ്ടി 33 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആറ് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ, സുയഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നതെങ്കില്‍ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ആര്‍സിബി ഇറങ്ങുന്നത്. ലിയാം ലിവിംഗ്സ്റ്റണ് പകരം റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യ (15 പന്തില്‍ 22) – പ്രഭ്‌സിമ്രാന്‍ സഖ്യം 42 റണ്‍സ് ചേര്‍ത്തു. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരെ (6) റൊമാരിയോ ഷെപ്പേഡ് പുറത്താക്കുകയും നെഹല്‍ വധേര (5) റണ്ണൗട്ടാവുകയും ചെയ്തതോടെ പഞ്ചാബിന് നാലിന് 76 എന്ന നിലയിലായി.
പിന്നീട് ജോഷ് ഇന്‍ഗ്ലിസ് (27) – ശശാങ്ക് സിംഗ് (33 പന്തില്‍ 31) സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ ഇന്‍ഗ്ലിസ് ഔട്ടായി. അതേ ഓവറില്‍ മാര്‍കസ് സ്‌റ്റോയിനിസും (1) ബൗള്‍ഡായി. മാര്‍കോ ജാന്‍സന്‍ (20 പന്തില്‍ 25) – ശശാങ്ക് സഖ്യമാണ് പഞ്ചാബിനെ 150 കടത്താന്‍ സഹായിച്ചത്.
പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (സി), ജോഷ് ഇംഗ്ലിസ്, നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവന്‍: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്ലി, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.
Story Highlights : IPL 2025 RCB VS PUNJAB Live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here