Advertisement

SKN40 കേരളയാത്ര; കേരളം ഏറ്റെടുത്ത ജനകീയയാത്ര; അഭിനന്ദിച്ച് പ്രമുഖര്‍

April 20, 2025
2 minutes Read

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN40 ഫോര്‍ട്ടി കേരള യാത്രയുടെ സമാപനചടങ്ങുകള്‍ക്ക് തുടക്കം. ലഹരിവിരുദ്ധ മഹാസമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തി പതിനായിരങ്ങള്‍. പരിപാടിക്ക് മിഴിവേകാന്‍ ജനപ്രിയ കലാപരിപാടികളും അരങ്ങേറുകയാണ്.

അതേസമയം, SKN40 കേരളയാത്രയ്ക്ക് ആശംസകളുമായി പ്രമുഖര്‍ രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വനം മന്ത്രി എ കെ ശശീന്ദ്രനുമടക്കം ദൗത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ യാത്ര നടത്തിയത് അഭിനന്ദനാര്‍ഹമാണെന്നും ടെലിവിഷന്‍ ചാനലുകള്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഏറ്റെടുക്കണമെന്ന് ആദ്യമായി കാണിച്ചുതന്നത് ട്വന്റിഫോറും ആര്‍ ശ്രീകണ്ഠന്‍ നായരുമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലഹരിക്ക് എതിരായ യാത്ര ചര്‍ച്ചാവിഷയമായി മാറി. യാത്രകളില്‍ വലിയ ജനക്കൂട്ടം ഉണ്ടായി. സാധാരണ രാഷ്ട്രീയപ്രവര്‍ത്തകരാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തുന്നത്. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു ജാഥ നടത്തിയത് അഭിനന്ദനീയം. സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഇതിനായുള്ള നടപടികള്‍ തുടങ്ങി – വി ശിവന്‍കുട്ടി പറഞ്ഞു.

Read Also: SKN 40 കേരള യാത്രയ്ക്ക് ഇന്ന് സമാപനം; കോഴിക്കോട് ബീച്ചിൽ സമാപന സമ്മേളനത്തിൽ ഒരുലക്ഷം പേർ അണിനിരക്കും

ലഹരി കേരളത്തെ ഇത്രയേറെ ആഴത്തില്‍ ഗ്രസിച്ച ഒരു മാരക വിപത്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംഘടിതമായ ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി തന്നെ വിവിധ തലങ്ങളിലുള്ളവരെ കൂട്ടിച്ചേര്‍ത്ത് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി എങ്ങനെയാണ് ഫലപ്രദമായി ഈ വിപത്തിനെ നേരിടാന്‍ കഴിയുക എന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് ട്വന്റിഫോര്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്ന് അതിന്റെ ഭീകരത സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തിയതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഈ ഒരു ഉദ്യമം കേരളം ഒരിക്കലും മറക്കില്ല. കേരളത്തിന് എല്ലാ കാലത്തും ഓര്‍ക്കാന്‍ കഴിയുന്ന ഒരു വിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായി ഈ യാത്രയെ ഞാന്‍ കാണുകയാണ് – അദ്ദേഹം വ്യക്തമാക്കി.

ലഹരിക്ക് എതിരായ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് സഭയും രംഗത്തെത്തി. ലഹരിക്കെതിരായ ട്വന്റിഫോറിന്റെ പോരാട്ടം അഭിമാനകരമെന്നും പ്രശംസനീയമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ പറഞ്ഞു. ലഹരിക്കെതിരെ പോരാടേണ്ടത് ഓരോ മനുഷ്യന്റെയും ദൗത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് അധ്യക്ഷനാകും. ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ , ഗുരുരത്‌നം ജ്ഞാന തപസ്സി, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരും ഭാഗമാകും. എംജി ശ്രീകുമാറും സ്റ്റീഫന്‍ ദേവസിയും നയിക്കുന്ന ഗാനമേളയും അകം ബാന്‍ഡിന്റെ സംഗീത നിശയും സമാപന സമ്മേളനത്തിന് മാറ്റുകൂട്ടും.

Story Highlights : SKN40 Kerala Yathra : Closing ceremonies begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top