Advertisement

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ; “മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ”ന്റെ ടീസർ പുറത്ത്

April 21, 2025
Google News 3 minutes Read

ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.ടി. ഹാരിസ് തിരക്കഥയെഴുതി നിർമ്മിച്ച് നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന “മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത്.

Read Also:പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

ഉണ്ണിനായർ,ഷഹീൻ സിദ്ദിഖ് എന്നിവർക്കു പുറമെ ലാൽ ജോസ്, അബു വളയംകുളം, നാദി ബക്കർ,നജീബ് കുറ്റിപ്പുറം,ഉഷ പയ്യന്നൂർ,ക്ഷമ കൃഷ്ണ,സുപർണ, ഡോ.മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം,വെസ്റ്റേൺ പ്രഭാകരൻ രജനി എടപ്പാൾ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡോക്ടർ അർജുൻ പരമേശ്വർ,ഷാജഹാൻ കെ.പി. എന്നിവരാണ് സഹ നിർമ്മാതാക്കൾ.

മെയ് ഒന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം പ്രായം ചെന്ന ഒരു അച്ഛന്റേയും മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്നു , കൂടാതെ ഈ സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡും നിരവധി വിദേശ ചലച്ചിത്ര മേളകളിൽ അവാർഡും ലഭിച്ചിരുന്നു.

ഛായാഗ്രഹണം- വിവേക് വസന്ത, ലക്ഷ്മി,ക്രിയേറ്റീവ് ഡയറക്ടർ& എഡിറ്റർ- അഷ്ഫാക്ക് അസ് ലം, സംഗീതം-മുസ്തഫ അമ്പാടി,ഗാനരചന- റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി എൻ, ഗായകർ-ഹരിചരൺ, സിതാര, ഹരിശങ്കർ, ജയലക്ഷ്മി,യൂനസിയോ. പ്രൊഡക്ഷൻ കൺട്രോളർ-സേതു അടൂർ,പ്രൊഡക്ഷൻ ഡിസൈൻ-രാജീവ് കോവിലകം, കാസ്റ്റിങ്ങ് ഡയറക്ടർ-അബു വളയംകുളം, ആർട്ട്-ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ-മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ബാബു. ജെ രാമൻ, ലൊക്കേഷൻ മാനേജർ- അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി.സി,സായ് രാജ് കൊണ്ടോട്ടി എഫ്. എൽ,വിതരണം- എക്സ് സ്കേപ് സ്റ്റുഡിയോ,പി ആർ ഒ-എ എസ് ദിനേശ്.

Story Highlights :The teaser of “Mahal-In the Name of Father” is out.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here