പഹല്‍ഗാം ഭീകരാക്രമണം: സൂത്രധാരൻ ലഷ്കർ ഭീകരൻ സെയ്ഫുള്ള കസൂരി; സൂചനകൾ പാകിസ്താനിലേക്ക്

ജമ്മു കശ്മീരിലെ പഹല്‍ഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരർ എന്നാണ് നിഗമനം. ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചതായാണ് സംശയം. വിദേശനിർമിത തോക്കുകളാണ് ഭീകരർ ആക്രമണത്തിന് ഉപയോഗിച്ചത്. ലഷ്കറെ തയിബ ഭീകരൻ സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നാണ് സൂചന. സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാസമിതി അൽപസമയത്തിനകം ചേരും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here