രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്കെതിരെ ഒത്തുകളി ആരോപണം?; പരാതി ഉന്നയിച്ചത് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ കണ്‍വീനര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ഒത്തുകളി നടന്നതായി ആരോപണം. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിന് പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന്റെ ഏതാനും താരങ്ങള്‍ക്കെതിരെയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെയും (ആര്‍സിഎ) അഡ്ഹോക്ക് കമ്മിറ്റിയുടെയും കണ്‍വീനര്‍ കൂടിയായ ജയ്ദീപ് ബിഹാനി ഒത്തുകളിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഐപിഎല്ലിലെ ആദ്യ ചാമ്പ്യന്മാര്‍ക്കെതിരെ ഒത്തുകളി ആരോപണം ഉയര്‍ന്നതോടെ ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. രാജസ്ഥാന്‍
റോയല്‍സിനായി അവസാന ഓവറില്‍ ഒമ്പത് റണ്‍സ് ബാക്കി നില്‍ക്കെ ആവേശ് ഖാന്റെ ഓവറില്‍ മൂന്നാം പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ പുറത്തായിരുന്നു. ശേഷിക്കുന്ന മൂന്ന് പന്തുകളില്‍ ശുഭം ദുബെ ആറ് റണ്‍സ് പോലും നേടിയിട്ടുണ്ടായിരുന്നില്ല. ഇതോടെ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആറാമത്തെ തോല്‍വിയിലേക്ക് വീണിരുന്നു.
Story Highlights: Rajasthan Royals accused of match-fixing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here