Advertisement

‘തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ട്’; പിന്തുണയറിയിച്ച് ഇസ്രയേല്‍

April 22, 2025
3 minutes Read
we stands with India in fight against terrorism says Israel

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍. ആക്രമണത്തെ അപലപിച്ചും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു ഇസ്രയേലും സിംഗപ്പൂരും രംഗത്തെത്തി. ഇന്ത്യയോടൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി വക്താവ് ഗൈ നിര്‍ അറിയിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണം ഞെട്ടിക്കുന്നതെന്ന് ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചു. (we stands with India in fight against terrorism says Israel)

പഹല്‍ഗാമില്‍ നടന്ന നീചമായ ആക്രമണത്തില്‍ തങ്ങള്‍ വളരെയേറെ ദുഃഖിതരാണെന്ന് ഇസ്രായേല്‍ എംബസി വക്താവ് ഗൈ നിര്‍ എക്‌സില്‍ കുറിച്ചു. എന്റെ മനസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുമൊപ്പമാണ്. ഭീകരാക്രമണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഇസ്രയേലുമുണ്ടാകുമെന്നും അദ്ദേഹം എഴുതി.

Read Also: പഹല്‍ഗാം ഭീകരാക്രമണം: 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം. വെടിവെപ്പില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു. സംഭവത്തില്‍ എന്‍ഐഎ വിശദമായ അന്വേഷണം നടത്തും.

Story Highlights : we stands with India in fight against terrorism says Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top