Advertisement

പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എംഎൽഎ അറസ്റ്റിൽ

6 days ago
Google News 2 minutes Read

ജമ്മു കശ്മീരിലെ പഹൽഗാമിലും പുൽവാമയിലും നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് അസമിൽ‌ എംഎൽഎ അറസ്റ്റിൽ. പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎയായ അമിനുൾ ഇസ്ലാമണ് അറസ്റ്റിലായത്. എംഎൽഎക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

2019ൽ പുൽവാമയിൽ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിലെ ഭീകരാക്രമണവും സർക്കാരിന്റെ ഗൂഢാലോചനകളാണെന്നായിരുന്നു അമിനുൾ ഇസ്ലാമിന്റെ പരാമർശം. അമിനുൾ ഇസ്ലാം വിവാദ പരാമർശം നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചതോ‍ടെ അസം പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. അമിനുൾ ഇസ്ലാം പരസ്യമായി നടത്തിയ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടത്തത്.

Read Also: അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്നു; BSF ജവാൻ പാകിസ്താൻ കസ്റ്റഡിയിൽ

ഭീകരാക്രമണത്തിന് ശേഷം നേരിട്ടോ അല്ലാതെയോ പാകിസ്താനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അമിനുൾ ഇസ്ലാമിന്റെ പ്രസ്താവനയും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചപു. അദേഹം പാകിസ്താനെ പിന്തുണയ്ക്കുന്നതായും, അതിനാൽ കേസ് ഫയൽ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം എ.ഐ.യു.ഡി.എഫ് സർക്കാരിനൊപ്പമാണ് നിൽക്കുന്നതെന്ന് അധ്യക്ഷൻ മൗലാന ബദറുദ്ദീൻ അജ്മൽ വ്യക്തമാക്കി.

“അമിനുൾ ഇസ്ലാമിന്റെ പ്രസ്താവന പാർട്ടിയുടേതല്ല. ഞങ്ങൾ ഇതിനകം തന്നെ ഞങ്ങളുടെ പ്രസ്താവനയിൽ വ്യക്തത വരുത്തിയിട്ടുണ്ട്, ഈ തരത്തിലുള്ള സാഹചര്യത്തിൽ, ഞങ്ങൾ എല്ലായ്പ്പോഴും സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു. തീവ്രവാദികൾക്ക് മതമില്ല, തീവ്രവാദം പ്രചരിപ്പിക്കുന്നവർ ഇസ്ലാമിന് എതിരാണ്. അവർ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ്. അമിനുൽ ഇസ്ലാമിന്റെ പ്രസ്താവന ഞങ്ങളുടെ പ്രസ്താവനയല്ല,” മൗലാന ബദറുദ്ദീൻ അജ്മൽ വ്യക്തമാക്കി.

Story Highlights : Assam MLA Arrested For controversial remarks on Pulwama, Pahalgam attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here