Advertisement

പഹൽഗാം ഭീകരാക്രമണം; കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു; രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്

6 days ago
Google News 2 minutes Read

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. നാളെ ആരംഭിക്കാനിരുന്ന റാലിയാണ് മാറ്റിവെച്ചത്. 27 മുതൽ പിസിസികളുടെ നേതൃത്വത്തിൽ റാലി ആരംഭിക്കുമെന്ന് കോൺ​ഗ്രസ് അറിയിച്ചു. രാഹുൽ ​ഗാന്ധി ജമ്മു കശ്മീരിൽ എത്തും. നാളെയാണ് സന്ദർശനം. അനന്ത്നാഗിൽ പരിക്കേറ്റ വരെ രാഹുൽ ​ഗാന്ധി സന്ദർശിക്കും. നാളെ രാവിലെ 11 മണിയോടെ രാഹുൽ അനന്ത്നാഗിലെത്തും.

മെയ് മൂന്നു മുതൽ 10 വരെ ജില്ലാതലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടത്തും. മെയ് 11 മുതൽ 17 വരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും റാലി നടത്തും. മെയ് 11 നും 17 നും ഇടയിൽ നിയോജക മണ്ഡലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടക്കും. മെയ് 25 നും 30 നും ഇടയിൽ വീടുകൾ തോറും പ്രചാരണം നടത്തും.

Read Also: 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; നടപടിയുമായി പാകിസ്താനും

ഇഡിയുടെ ദുരുപയോഗം സംബന്ധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കും. കോൺഗ്രസ് ഭയപ്പെടില്ല. ബിജെപി ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ജാതി സെൻസസ് അനിവാര്യം. മെയ് 21 നും 23 യും ഇടയിൽ രാജ്യത്ത് 40 ഇടങ്ങളിൽ ഇഡി നടപടിക്ക് എതിരെ വാർത്ത സമ്മേളനങ്ങൾ നടത്തുമെന്നും കോൺ​ഗ്രസ് അറിയിച്ചിരുന്നു.

Story Highlights : Pahalgam Terror attack Congress Save the Constitution rally postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here