സൗദിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു

സൗദിയിലെ ദഹ്റാന്‍ റോഡിലെ ഗള്‍ഫ് പാലസിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നു വീണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് മരിച്ചു. ജോലിയുടെ ഭാഗമായി നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലെത്തിയ അബ്ദുല്‍ റസാഖ് അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്നും കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ( Malayali fell from building and died in saudi arabia)
ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ സംഘാടകനും ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഫോസയുടെയും സിജിയുടേയും സ്ഥാപകരില്‍ ഒരാളാണ് അബ്ദുല്‍ റസാഖ്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്ക സമയം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Story Highlights : Malayali fell from building and died in saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here