പഹൽഗാമിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു; രാഹുൽ ഗാന്ധി ജമ്മുകാശ്മീരിൽ എത്തും

പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗറിൽ എത്തും. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം ചേരും.
ഇതുവരെ സ്വീകരിച്ച നടപടികൾ ഉന്നത സൈനിക ഉദ്യോഗസ്ഥർ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേധിയെ അറിയിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ജമ്മു കാശ്മീരിൽ എത്തും. അനന്ത്നാഗിൽ 11 മണിയോടെ എത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരുക്കേറ്റ്
ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.
പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജൂണിൽ തുറക്കാറുള്ള ബൈസരൺ വാലി ഇപ്രാവശ്യം ഏപ്രിലിൽ തുറന്നത് സുരക്ഷ ഏജൻസികൾ അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്രം പറയുമ്പോൾ അത് സുരക്ഷാ വീഴ്ചയല്ലേ എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം. അതേസമയം പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
Story Highlights : Pahalgam attack: Rahul Gandhi to visit Jammu and Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here