യുഡിഎഫ് പ്രവേശനം അനിവാര്യം, ലക്ഷ്യം പിണറായിസം അവസാനിപ്പിക്കൽ: പി വി അൻവർ

യുഡിഎഫ് നേതാക്കളുമായുള്ള ചർച്ച ആശാവവഹമെന്ന് പി വി അൻവർ. രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ മുന്നണി പ്രവേശനം അനിവാര്യം. മുന്നണി പ്രവേശനത്തിന് ധൃതിയില്ല. ലക്ഷ്യം പിണറായിസം അവസാനിപ്പിക്കലെന്നും അൻവർ വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്നത് സിപിഐഎം ബിജെപി മെർജിംഗ്. എ കെ ജി സെന്റർ നിറം മാറ്റി, ചുവപ്പ് നെഗറ്റീവ് എനർജി എന്ന് സിപിഐഎം സെക്രട്ടറി പറയുന്നുവെന്നും അൻവർ പരിഹസിച്ചു. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന് പോലും സംശയം. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അന്‍വര്‍.
എകെജി സെന്ററിന്റെ നിറം മാറ്റിയതിലും പി വി അൻവർ പരിഹസിച്ചു. ചുവപ്പ് നെഗറ്റീവ് എനർജി എന്ന് സിപിഐഎം സെക്രട്ടറി പറയുന്നു. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന് പോലും സംശയമാണ്. തൊമ്മൻകുത്ത് കുരിശ് നീക്കം ചെയ്ത സംഭവം ബിജെപിയെ പ്രീണിപ്പിക്കാനുള്ള പിണറായിയുടെ നീക്കമാണെന്നും അൻവർ ആരോപിച്ചു.
നേരത്തെ, മുസ്ലിം ലീഗുമായും അൻവർ ചർച്ച നടത്തിയിരുന്നു. യുഡിഎഫിലെ രണ്ടാം കക്ഷി എന്ന നിലയ്ക്കാണ് ലീഗ് നേതാക്കളെ കണ്ടതെന്നും മറ്റ് ഘടകകക്ഷികളെ കാണാനും ശ്രമിക്കുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞിരുന്നു. പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അൻവറിന്റെ പ്രതികരണം.
Story Highlights : pv anvar to end pinarayism udf entry required
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here