‘മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നത്’; മോഹൻ ഭാഗവത്

മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകുമെന്നും
“ശത്രുത നമ്മുടെ സ്വഭാവമല്ല, പക്ഷേ ആക്രമിക്കുന്നത് സഹിക്കുന്നതും നമ്മുടെ സ്വഭാവമല്ല. അധികാരമുണ്ടെങ്കിൽ അത് പ്രയോഗിക്കാനുള്ള സമയമാണിത്… ഇത്തരം സമയങ്ങളിൽ, ശക്തി പ്രകടിപ്പിക്കണം… ഇത് അധികാരി ശക്തനാണെന്ന സന്ദേശം ലോകത്തിന് നൽകുന്നു. പോരാട്ടം സമൂഹങ്ങൾ തമ്മിലല്ല, നന്മയ്‌ക്കും തിന്മയ്‌ക്കും ഇടയിലാണ്. കശ്മീരിൽ തീവ്രവാദികൾ ചെയ്തതിനെ എല്ലാവരും അപലപിക്കുന്നു. കശ്മീരിൽ മരിച്ച ആളുകളെ അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയത്… ഹിന്ദുക്കൾ ഒരിക്കലും അങ്ങനെ ചെയ്യില്ല…സംഭവത്തിൽ ഞങ്ങൾ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു…” മോഹൻ ഭാഗവത് പറഞ്ഞു.
26 പേർക്കാണ് ഭീകരരുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ രണ്ട് തീവ്രവാദികളുടെ വീടുകൾ ഭരണകൂടം തകർത്തു. ആക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്.
Story Highlights : This fight is between ’Dharma’ and ‘Adharma’ Mohan Bhagwat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here